09 May 2024 Thursday

‘എ.കെ.ആന്റണി ഇന്നലത്തെ മഴയിൽ തളിർത്ത തകരയല്ല; ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ക്രൂരം’

ckmnews

‘എ.കെ.ആന്റണി ഇന്നലത്തെ മഴയിൽ തളിർത്ത തകരയല്ല; ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ക്രൂരം’


കോട്ടയം ∙ മകൻ അനിൽ കെ.ആന്റണി ബിജെപിയിൽ ചേർന്നതിന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ അധിക്ഷേപിക്കുന്നതിൽ വിമർശനവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. 6 പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തിൽ സംശുദ്ധിയും സത്യസന്ധതയും ഉയർത്തിപ്പിടിച്ച വ്യക്തിത്വത്തെ ഒറ്റതിരിഞ്ഞ് സൈബർ അക്രമണം നടത്തുന്നത് നീതീകരിക്കാനാവില്ലെന്നു ഫെയ്സ്ബുക് കുറിപ്പിൽ വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.


വളരെ ചെറുപ്രായത്തിൽ കെപിസിസി പ്രസിഡന്റ് ആവാനും മുഖ്യമന്ത്രിയാവാനും ആന്റണിക്ക് അവസരം കിട്ടിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അളവുകോലിലാണ്; ആ അളവുകോൽ നിലയുറപ്പിച്ചതാവട്ടെ സത്യസന്ധമായ പൊതുപ്രവർത്തനത്തിലായിരുന്നു. ആന്റണിയെ സ്ഥാനങ്ങളിൽ അവരോധിക്കാൻ ഒരു ഗോഡ്ഫാദറും ഒരിക്കലും ഉണ്ടായിട്ടില്ല. കിട്ടിയ സ്ഥാനങ്ങളിൽ ഒരിക്കൽ‌പോലും ആന്റണി അള്ളിപ്പിടിച്ചിരുന്നിട്ടുമില്ല. ഇനിയും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ക്രൂരവും ചരിത്ര നിരാസവുമാകും– വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.