09 May 2024 Thursday

ട്രെയിൻ തീവയ്പ്പ് കേസ്; മുഖ്യമന്ത്രിയെ കണ്ട് അന്വേഷണ സംഘം; പ്രതി ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്ന് നിഗമനം

ckmnews


എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം കോഴിക്കോട്ടെത്തി. ഡി ഐ ജി മഹേഷ്‌കുമാർ കാളിരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി. പ്രതി ഷാറൂഖ് സൈഫിയെ എൻഐഎ വിശദമായി ചോദ്യം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ സംഘം. എഡിജിപി എം ആർ അജിത് കുമാർ, റെയ്ഞ്ച് ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണത്തിന്റെ സ്ഥിതി വിവരങ്ങൾ അന്വേഷണ സംഘം ഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിനിടെ, ട്രെയിൻ അക്രമണത്തിനിടെ മരിച്ച റഹ്മത്ത്, നൗഫിക് എന്നിവറുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി

പ്രതി ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്ന് ഇന്റലിജിൻസ് ബ്യുറോ പ്രതിയുടെ ഡയറിയും ഫോണും ഐ ബി സംഘം പരിശോധിച്ചു. മറ്റാരുടെയോ നിർദേശപ്രകാരമാണ് ഡയറി എഴുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.