09 May 2024 Thursday

സർവകാല റെക്കോഡ‍ിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5580 രൂപയും പവന് 44,640 രൂപയിലുമെത്തി. ബുധനാഴ്ച സ്വർണവില സർവകാല റെക്കോഡിലെത്തിയിരുന്നു. 45,000 രൂപയായിരുന്നു അന്ന് പവന്. വ്യാഴാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് പവന് 1240 രൂപ വർധിച്ചാണ് ബുധനാഴ്ച സ്വർണവില റെക്കോഡ‍ിലേക്ക് കുതിച്ചുയർന്നത്.


കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണവില കുതിച്ചുയരുന്ന ട്രെൻഡിലായിരുന്നു. ഇനി വരും ദിവസങ്ങളിലും ഈ ട്രെൻഡ് തുടരുമോ എന്ന ആശങ്കയാവും സ്വർണം വാങ്ങാൻ ആലോചിക്കുന്നവരുടെ മനസ്സിലിപ്പോൾ. പത്തു വർഷം മുൻപുണ്ടായിരുന്ന സ്വർണവിലയേക്കാൾ ഇരട്ടിയിൽ കൂടുതൽ വർധനവാണ് ഇപ്പോൾ. ഒരു ഗ്രാം സ്വർണത്തിന് 2,700 രൂപയായിരുന്നു അന്നത്തെ നിരക്ക്, പവന് 21,600 രൂപയും.