09 May 2024 Thursday

പ്രഥമ കേരള സൂപ്പർ ലീഗിന് കിക്ക്‌ ഓഫ്; മത്സരങ്ങൾ നവംബറിൽ

ckmnews


പ്രഥമ കേരള സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നവംബറിൽ ആരംഭിക്കും. ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹ്മാനും നിർവഹിച്ചു. കേരള സൂപ്പർ ലീഗ് ഫുട്ബോളിന്റെ ബ്രാൻഡ് അംബാസിഡറായ ഐ.എം വിജയൻ ടൂർണമെന്റ് കിക് ഓഫ് ചെയ്തു. 


എട്ട് പ്രൊഫഷണൽ ഫുട്ബോൾ ടീമുകളുമായാണ് കെ.എസ്.എൽ ആരാധകരിലേയ്ക്ക് എത്തുന്നത്. വിവിധ സ്‌റ്റേഡിയങ്ങളിലായി 60 മത്സരങ്ങളാണ് കേരള സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ നടക്കുക. കേരളത്തിലെ താരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടായിരിക്കും ടൂർണമെന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്തു.



കേരള സൂപ്പർ ലീഗിന് ഏറെ ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നു എന്ന് അർജുന അവാർഡ് ജേതാവും ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറുമായ ഇന്ത്യൻ ഇതിഹാസ ഫുട്ബോൾ താരം ഐ എം വിജയൻ വ്യക്തമാക്കി. കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ അവസങ്ങൾക്ക് കേരള സൂപ്പർ ലീഗിൽ ലഭിക്കും. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ടൂര്ണമെന്റിനെ സപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.