09 May 2024 Thursday

കോടതി ഉത്തരവ് വനംവകുപ്പിന്റെ നിലപാട് ശരിവയ്ക്കുന്നത്: മന്ത്രി എ.കെ. ശശീന്ദ്രൻ

ckmnews

കോടതി ഉത്തരവ് വനംവകുപ്പിന്റെ നിലപാട് ശരിവയ്ക്കുന്നത്: മന്ത്രി എ.കെ. ശശീന്ദ്രൻ


തിരുവനന്തപുരം:വനംവകുപ്പിന്റെ നിലപാട് ശരിവയ്ക്കുന്നതാണു ഹൈക്കോടതിയുടെ ഉത്തരവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.പറമ്പിക്കുളത്തെ ആളുകളുടെ സുരക്ഷ അടക്കം ഹൈക്കോടതി ഉത്തരവ് അനുസരിച്ചു നടപടി എടുക്കും. വന്യജീവികളെ സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയ്ക്ക് തലവേദനയായ അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്കു മാറ്റാൻ വിദഗ്ധ സമിതി ശുപാർശയനുസരിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആവശ്യത്തിനു വെള്ളവും ഭക്ഷണവും ഇവിടെയുണ്ട്. ജനവാസ മേഖലയോടു ചേർന്നുള്ള പ്രദേശവുമല്ല. ആന മദപ്പാടിലാണെങ്കിലും ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് അവിടേക്ക് എത്തിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.