26 April 2024 Friday

ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരന്‍ മരിച്ചു

ckmnews



പാലക്കാട് :ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരന്‍ മരിച്ചു.

ഗുരുവായൂര്‍ കുറുവങ്ങാട് പുത്തന്‍വീട്ടില്‍ വിജയന്‍ മകന്‍  സജീവന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച്ച  നെന്മാറ വല്ലങ്ങി പൂരം കാണാന്‍ കൂട്ടുകാരന്‍ അജിലുമായി ബൈക്കില്‍ പോയതായിരുന്നു. ചൊവ്വാഴ്ച്ച  പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കണ്ണാടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജീവന്റെ മരണം സംഭവിച്ചിരുന്നു. അജിലിനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു