09 May 2024 Thursday

മകൻ ആത്മഹ​ത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

ckmnews


അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ , മകൻ നിധിൻ എന്നിവരാണ് മരിച്ചത്.

നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടുപേരുടെയും സംസ്കാരം ഇന്ന് നടക്കും.