09 May 2024 Thursday

വിദേശവനിതയ്‌ക്കുനേരേ മോശം പരാമർശം; കൗമാരക്കാരൻ പിടിയിൽ

ckmnews



ശംഖുംമുഖം: ശംഖുംമുഖം ബീച്ചിൽ സന്ദർശനത്തിനെത്തിയ വിദേശവനിതയ്ക്കു നേരേ മോശം പരാമർശം നടത്തിയ കൗമാരക്കാരനെ പിടികൂടി.


ഞായറാഴ്ച വൈകീട്ടാണ് സംഭവം. പൊതുസ്ഥലത്തുവച്ച് അപമാനിതയായതിൽ മനംനൊന്ത വിദേശവനിത വലിയതുറ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പോലീസ് ബീച്ച് പരിസരത്ത് തിരച്ചില്‍ നടത്തി പ്രതിയെ പിടികൂടിയത്