09 May 2024 Thursday

കെപിഎസി ലളിതയെ ജോഡിയായി വേണമെന്ന് നിർമാതാക്കളെ നിർബന്ധിച്ച ഇന്നസെന്റ്; 1990ൽ ഹിറ്റായ ഭാഗ്യ ജോഡികൾ

ckmnews


മലയാളസിനിമയിലെ ഹിറ്റ് കോമഡി കോംമ്പോ ഏതായിരുന്നെന്ന് ചോദിച്ചാൽ മലയാളികൾക്ക് മുന്നിലേക്ക് ഓടിയെത്തുക കെപിഎസി ലളിത - ഇന്നസെന്റ് എന്നു തന്നെയായിരിക്കും. ഒരുമിച്ച് അഭിനയിച്ചപ്പോഴെല്ലാം ഇരുവരും വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ തീർത്തു. ചിരി നിറച്ച രംഗങ്ങൾ, ഓർമ്മിച്ചെടുക്കാവുന്ന ഡയലോഗുകള്‍, ഇന്നസെന്റിനൊപ്പം കട്ടയ്ക്ക് നിന്ന കെപിഎസി ലളിത അതായിരുന്നു ഹിറ്റ് ജോഡിയായി മലയാളികളുടെ മനസിലേക്ക് അലിഞ്ഞു ചേർന്നതും.

1990ലാണ് ആദ്യമായി ഇന്നസെന്‍റ് കെ.പി.എ.സി ലളിത ജോഡികള്‍ പ്രേഷകര്‍ക്ക് മുന്നിലെത്തുന്നത്. അത് വിജയമായതോടെ പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ മലയാള സിനിമയിലെ കോമഡിയുടെ ഭാഗ്യ ജോഡികളായി.

മയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്. ഇരുവരും ജോഡിയായി വന്നാൽ എത്ര കണ്ടാലും മലയാളിക്ക് മതിവരുമായിരുന്നില്ലെന്നതാണ് തുടരടെതുടരെയുള്ള ഹിറ്റുകൾ പിറന്നത്. 25ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്.

പലപ്പോഴും ജോഡിയായി കെപിഎസി ലളിതയെ നിർമാതാക്കളോട് നിർദേശിച്ചിരുന്നതായി ഇന്നസെന്റ് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത നടിയാണ് കെപിഎസി ലളിതയെന്നായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം

മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.

ഇരുവരും മലയാളിക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങൾ സിനിമയും ലോകവും നിലനിൽക്കുവോളം മലയാളിയുടെ മനസ്സിൽ മായാത്ത ചിരിയായിരിക്കും