Ernakulam
55 ഗ്രാം എംഡിഎംഎ യുമായി യുവതി പിടിയിൽ

കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎ യുമായി യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് പൊലീസിന്റെ പിടിയിൽ ആയത്. സുഹൃത്ത് കാസർഗോഡ് സ്വദേശി സമീർ ഓടി രക്ഷപെട്ടു. ഉണിച്ചിറയിൽ ഫ്ലാറ്റ് എടുത്ത് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു യുവതി.
,ഇരുവരും ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലാറ്റിൽ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.