26 April 2024 Friday

കപ്പെടുക്കാനുറച്ച് സഞ്ജുപ്പട; രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിക്കാന്‍ വമ്പന്‍മാരുടെ സംഘം

ckmnews


ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിന് മുമ്പ് പരിശീലക സംഘത്തിനെ പ്രഖ്യാപിച്ച് നിലവിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിനെ കുമാര്‍ സംഗക്കാര തന്നെയായിരിക്കും ഈ സീസണിലും പരിശീലിപ്പിക്കുക. മുഖ്യ പരിശീലകന്‍ എന്നതിനൊപ്പം ക്രിക്കറ്റ് ഡയറക്‌ടറുടെ ചുമതലയും ലങ്കന്‍ ഇതിഹാസത്തിന് രാജസ്ഥാന്‍ റോയല്‍സിലുണ്ടാവും. 


ട്രവര്‍ പെന്നേയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ സഹപരിശീലകന്‍. പേസ് ബൗളിംഗ് കോച്ചായി ലങ്കന്‍ ഇതിഹാസം ലസിത് മലിംഗ തുടരുമ്പോള്‍ സുഭിന്‍ ബറൂച്ചയാണ് സ്റ്റാറ്റര്‍ജി, ഡവലപ്‌മെന്‍റ് ആന്‍ഡ് പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍. ഗില്‍സ് ലിന്‍ഡ്‌സേയാണ് അനലിറ്റിക്‌സ് ആന്‍ഡ് ടെക്‌നോളജി തലവന്‍. സിദ്ധാര്‍ഥ് രഹീതി സപ്പോര്‍ട്ടിംഗ് പരിശീലകനായും ദിഷാന്ത് യാഗ്‌നിക് ഫീല്‍ഡിംഗ് പരിശീലകനായും ടീമിനൊപ്പമുണ്ട്. മുഖ്യ ഫിസിയോയായി ജോണ്‍ ഗ്ലോസ്റ്ററും ടീം ഡോക്‌ടറായി റോബ് യങും ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചായി എടി രാജാമണി പ്രഭുവും തുടരും. മെന്‍റല്‍ പെര്‍ഫോമന്‍സ് കോച്ചായി മോന്‍ ബ്രോക്ക്‌മാനും അസിസ്റ്റന്‍റ് ഫിസിയോയായി നീല്‍ ബാരിയും ടീമിനൊപ്പമുണ്ടാകും. ഒളിംപിക്‌സുകളില്‍ വിവിധ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് ബ്രോക്ക്‌മാന്‍.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ.