09 May 2024 Thursday

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴ കൊച്ചിയില്‍ ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴ മഴയിൽ രാസ സാനിധ്യം

ckmnews

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴ

കൊച്ചിയില്‍ ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴ മഴയിൽ രാസ സാനിധ്യം


കൊച്ചി: കലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതുപോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴയെത്തി. പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ മഴ പെയ്തു. ബ്രഹ്മപരും തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയാണ് കൊച്ചിയിൽ പെയ്തത്.കൊച്ചിയിൽ പെയ്ത മഴയിൽ രാസസാനിധ്യവും കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്


അന്തരീക്ഷത്തിൽ വിഷപ്പുകയുടെ സാന്നിധ്യം ഉള്ള സാഹചര്യത്തിൽ മഴ പെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. രാത്രി ഏഴ് മണിയോടെയാണ് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ മഴയെത്തിയത്. കനത്ത മഴയില്ലെങ്കിലും ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.


രാത്രിയോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.