09 May 2024 Thursday

സ്പീക്കറുടെ ഓഫീസ് ഉപരോധം; ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിന് ദേഹാസ്വാസ്ഥ്യം

ckmnews


സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ദേഹാസ്വാസ്ഥ്യം. എം.എല്‍.എയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എഎൻ ഷംസീറിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.


സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായി ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് മുദ്രാവാക്യം വിളിച്ചു.


അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു.ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി.