09 May 2024 Thursday

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില:പവന് 42520

ckmnews

സംസ്ഥാനത്ത് കുതിച്ചുയർന്ന്  സ്വർണ്ണവില:പവന് 42520


കുതിച്ചുയര്‍ന്ന് ഈ മാസത്തെ കൂടിയ നിരക്കിലെത്തി സ്വര്‍ണവും വെള്ളിയും. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും ഒരു പവന്‍ 22 കാരറ്റിന് 560 രൂപയുമാണ് വര്‍ധിച്ചത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42520 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.


ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 18 കാരറ്റിന് 480 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4395 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35160 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച വെള്ളി വിലയും വര്‍ധിച്ചു. 2 രൂപ വര്‍ധിച്ച് 72 രൂപയാണ് ചൊവ്വാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.


തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5245 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4335 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34680 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.