09 May 2024 Thursday

ആഗ്രഹസാഫല്യത്തിനായി പൊങ്കാല; അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ

ckmnews

ആഗ്രഹസാഫല്യത്തിനായി പൊങ്കാല; അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ


തിരുവനന്തപുരം:മന്ത്രങ്ങളും ദേവീസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹംതേടി ഭക്തസഹസ്രം ആത്മസമര്‍പ്പണത്തിന്‍റെ പൊങ്കാലയര്‍പ്പിക്കുന്നു. അനന്തപുരിയില്‍ കണ്ണെത്താദൂരത്തോളം പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ നഗരം മുഴുവന്‍ നിരന്ന അടുപ്പുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് തുടക്കമായി. രണ്ടുവര്‍ഷത്തിനുശേഷം നിയന്ത്രണങ്ങളില്ലാതെ നടക്കുന്നതിനാല്‍ പൊങ്കാലക്കെത്തിയ ഭക്തരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധന കണക്കാക്കുന്നു.