09 May 2024 Thursday

കേരളാ ലോട്ടറി എടുത്തു എടുത്തു ഒറ്റെയെണ്ണം അടിക്കുന്നില്ല. ലോട്ടറി ക്കടക്ക് പെട്രോളൊഴിച്ച് തീയിട്ടു:യുവാവ് പിടിയിൽ

ckmnews

കേരളാ ലോട്ടറി എടുത്തു എടുത്തു ഒറ്റെയെണ്ണം അടിക്കുന്നില്ല.

ലോട്ടറി ക്കടക്ക് പെട്രോളൊഴിച്ച് തീയിട്ടു:യുവാവ് പിടിയിൽ

കേരളാ ലോട്ടറി എടുത്തു എടുത്തു മടുത്തു ഒറ്റെയെണ്ണം അടിക്കുന്നില്ല.ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു.സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ ആണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു.ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയാണ്.ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു.പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല.കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു.അക്രമത്തിന് കാരണം അറിയില്ല.സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു