09 May 2024 Thursday

‘ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ല’; മുഖ്യമന്ത്രി

ckmnews

ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ സിപിഐഎം സംരക്ഷിക്കില്ല. തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ നോക്കും. തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കും. അതാണ് രീതി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

തെറ്റുകള്‍ മറച്ചു വെച്ചു സംരക്ഷിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. പാര്‍ട്ടി വിരുദ്ധ നിലപാട് കണ്ടാല്‍ സ്വഭാവികമായും പാര്‍ട്ടിക്ക് പുറത്താകും. അങ്ങനെ പുറത്താകുന്നവര്‍ ചിലപ്പോ വല്ലാത്ത ശത്രുതയോടെ പെരുമാറും. അത് കണ്ടു വല്ലാത്ത മനസുഖം ആര്‍ക്കും വേണ്ട.


ഗുണ്ടാ തലവന്‍മാര്‍ക്ക് രക്ഷപെടാന്‍ പഴുതൊരിക്കുന്നത് എല്‍ഡിഎഫിന്റെ സംസ്‌കാരമല്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പ്രാധാന്യം കുറച്ചു കാണില്ല. രക്തദഹികളായ അക്രമി സംഘങ്ങളെ ഉന്മൂലനം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ക്രിമിനലുകളും, ക്വട്ടേഷന്‍കാരും പ്രതിപക്ഷത്തിന് എങ്ങനെയാണ് പ്രിയങ്കരരാകുന്നത്. അവരെ ചാരി സര്‍ക്കാരിനെ ആക്രമിക്കാമെന്ന വ്യഗ്രത വേണ്ട.

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും പിണറായി വിജയന്‍ പ്രതിപക്ഷത്തിനുള്ള മറുപടിയായി നിയമസഭയില്‍ പറഞ്ഞു.