09 May 2024 Thursday

കടലുണ്ടിപ്പുഴയിൽ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

ckmnews



കടലുണ്ടിപ്പുഴയിൽ ദർസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.തിരൂർ വെങ്ങലൂർ സ്വദേശിയും കോഡൂർ ചെമ്മങ്കടവ് കോങ്കയം മഹല്ല് പള്ളിയിലെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ മുഹമ്മദ് ഷമീം ടി.എം(20)ആണ്

കടലുണ്ടിപ്പുഴയിലെ കോങ്കയം പള്ളിക്കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവെ മുങ്ങി മരിച്ചത്.

മുങ്ങി താഴ്ന്ന ഷെമീമിനെ  കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പിതാവ് ഷറഫുദ്ദീൻ

 മാതാവ് ശരീഅത്ത്.സഹോദരി ഫാത്തിമ്മസന.മലപ്പുറം ഡീൻസ്  കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.നിയമ നടപടികൾക്കു ശേഷം പോലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.