09 May 2024 Thursday

വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു

ckmnews


മൂവാറ്റുപുഴ : നഗരത്തിൽ പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. മൂവാറ്റുപുഴ കിഴക്കേക്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത് .


കളരിക്കൽ മോഹനൻ്റെ വീട്ടിലാണ് വീട്ടമ്മയെ വായിൽ തുണി തിരുകി ശുചിമുറിയിൽ പൂട്ടിയിട്ട് അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണവും, 20,000 രൂപയും മോഷ്ടിച്ചത് .