27 April 2024 Saturday

കാറില്‍ മൊബൈൽ ബാർ; ചുമട്ടു തൊഴിലാളി പിടിയിൽ

ckmnews

ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയാൾ പിടിയിൽ. പുളിയന്മലയിലെ ചുമട്ടുതൊഴിലാളിയായ വിജയവിലാസം മധു (48)-നെയാണ് അറസ്റ്റ് ചെയ്തത്. മധുവിന്റെ കൈയിൽനിന്ന്‌ 11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നാണ് പിടികൂടിയത്.


പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തന്റെ കാറിലാണ് മദ്യ വില്പന നടത്തിവന്നിരുന്നത്. ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യ വില്പന ചെയ്തുകൊണ്ടിരുന്നത്. ഇതിനുമുമ്പും അളവിൽ കവിഞ്ഞ മദ്യം കയ്യിൽ സൂക്ഷിച്ചു വില്പന നടത്തിയതിന് എക്സൈസ് പിടികൂടി ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

ഡിവൈ.എസ്.പി. വി.എ.നിഷാദ്‌മോൻ, എസ്.ഐ. മഹേഷ്, എ.എസ്.ഐ. വിനോദ്, എസ്.സി.പി.ഒ. മാരായ ജോർജ്, പി.ജെ.സിനോജ്, സിനോജ് ജോസഫ്, അനീഷ് വിശ്വംഭരൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്