09 May 2024 Thursday

വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും ഇനി ചാറ്റ്ജിപിടി

ckmnews

ടെക്‌സ്‌റ്റിലൂടെ ആളുകളോട് സംസാരിക്കുന്നത് ഇഷ്ടമല്ലായിരിക്കും. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ചാറ്റ് ചെയ്യാന്‍ ഇനി ചാറ്റ്ജിപിടിയ്ക്ക് സാധിക്കും.വാട്ട്‌സ്‌ആപ്പില്‍ ചാറ്റ്‌ജിപിടിയ്‌ക്കായി ഒരു ഇന്‍-ബില്‍റ്റ് ടാബ് വരില്ലെങ്കിലും ഉപയോക്താക്കള്‍ക്ക് GitHub ഉപയോഗിച്ച്‌ വാട്ട്‌സ്‌ആപ്പുമായി ChatGPT സംയോജിപ്പിക്കാന്‍ കഴിയും. അതിന് ശേഷം, ചാറ്റ്ജിപിടിയ്ക്ക് നിങ്ങളുടെ പേരില്‍ നിങ്ങള്‍ക്ക് വന്ന സന്ദേശങ്ങളോട് പ്രതികരിക്കാന്‍ കഴിയും.


ചാറ്റ്ജിപിടിയുടെ സംഭാഷണത്തിനുള്ള കഴിവുകളാണ് ഉപയോക്താക്കള്‍ക്കിടയില്‍ അതിനെ ഹിറ്റാക്കിയത്. ഗൂഗിളിന് ചെയ്യാന്‍ കഴിയാത്തത് ഇതിന് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായ രീതിയില്‍ പ്രതികരിക്കുക. അതുപോലെ, നിങ്ങളുടെ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ എഐ ടൂളിനോട് ആവശ്യപ്പെടടും. അങ്ങനെ വരുന്ന സന്ദേശങ്ങള്‍ മനുഷ്യര്‍ എഴുതിയതാണോമെഷീന്‍ എഴുതിയ സന്ദേശമാണോ എന്ന് വേര്‍തിരിച്ചറിയാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.


വാട്ട്‌സ്‌ആപ്പിലേക്ക് ചാറ്റ്ജിപിടി സംയോജിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു പൈത്തണ്‍ സ്‌ക്രിപ്റ്റ് സൃഷ്‌ടിച്ചത് ഡെവലപ്പര്‍ ഡാനിയല്‍ ഗ്രോസ് ആണ്‍. ഈ പൈത്തണ്‍ സ്‌ക്രിപ്റ്റ് ഉപയോഗിക്കുന്നതിന്, ആവശ്യമായ ഫയലുകള്‍ അടങ്ങിയഭാഷാ ലൈബ്രറി വെബ്‌പേജില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ഭാഷാ ലൈബ്രറി ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, നിങ്ങള്‍ "WhatsApp-gpt-main" ഫയല്‍ തുറന്ന് "server.py" എക്സിക്യൂട്ട് ചെയ്യണം. ഇത് വാട്ട്‌സ്‌ആപ്പില്‍ ചാറ്റ്‌ജിപിടി സജ്ജീകരിക്കാന്‍ സഹായിക്കും.സെര്‍വര്‍ പ്രവര്‍ത്തിക്കുമ്ബോള്‍, നിങ്ങള്‍ "Is" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക, തുടര്‍ന്ന് "python server.py" ക്ലിക്ക് ചെയ്യുക. ഇത് OpenAI ചാറ്റ് പേജില്‍ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ സ്വയമേ സജ്ജീകരിക്കും. നിങ്ങള്‍ ഒരു റോബോട്ടല്ലെന്ന് സ്ഥിരീകരിക്കാന്‍ അവിടെയുള്ള മെസ്സേജ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ടില്‍ OpenAI ChatGPT കാണാന്‍ സാധിക്കും. അത് ഉപയോഗിച്ച്‌ ചാറ്റ് ചെയ്യാന്‍ ആരംഭിക്കാം.