09 May 2024 Thursday

സ്വർണവിലയിൽ നേരിയ ഇടിവ് പവന് 41680

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു.  ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,680 രൂപയാണ്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10  രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ ഉയർന്നിരിക്കുന്നു.  ഇന്നത്തെ വിപണി വില 5210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 5  രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4310 രൂപയാണ്.

വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്.  അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.