09 May 2024 Thursday

സംരംഭ പട്ടികയില്‍ തെറ്റായി സ്ഥാപനത്തിന്റ പേര് ഉണ്ടെങ്കില്‍ ഒഴിവാക്കണം:എം.വി.ഗോവിന്ദന്‍

ckmnews

സംരംഭ പട്ടികയില്‍ തെറ്റായി സ്ഥാപനത്തിന്റ പേര് ഉണ്ടെങ്കില്‍ ഒഴിവാക്കണം:എം.വി.ഗോവിന്ദന്‍


തിരുവനന്തപുരം∙ ഒന്നോ രണ്ടോ പേരുകള്‍ അധികമായി എഴുതിച്ചേര്‍ത്തെന്ന് ആരോപിച്ച് സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം സംരംഭ കരെ വിലകുറച്ചു കാണിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തെറ്റായി എതെങ്കിലും സ്ഥാപനത്തിന്റ പേര് പട്ടികയില്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സഹിക്കാന്‍ കഴിയാത്തവരാണ് പ്രചാരണത്തിന് പിന്നിലെന്നും, ജനങ്ങള്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിവുള്ളവരായതു കൊണ്ട് ആശങ്കയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.