27 April 2024 Saturday

തൃശൂർ കുറ്റിയങ്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയില്ല

ckmnews

തൃശൂർ : കുറ്റിയങ്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയില്ല. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി വെടിക്കെട്ട് പ്രായോഗികമല്ലെന്ന ഉത്തരവാണ് ജില്ലാ കലക്ടർ പുറത്തിറക്കിയത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള മാഗസിൻ സംബന്ധിച്ച വിവരം ഹാജരാക്കിയില്ല. പെസോയുടെ അനുമതിയും വെടിക്കെട്ടിന് ലഭിച്ചിട്ടില്ല. വെടിക്കെട്ട് നടത്താതിരിക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നിർദേശവും നൽകി. ഈമാസം 13നാണ് പൂരാഘോഷം നടക്കുന്നത്.