Wayanad
ബത്തേരിയിൽ ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ; ദേഹത്ത് പരുക്ക്

ബത്തേരിയിൽ ആശുപത്രി പരിസരത്ത് 19കാരി മരിച്ചനിലയിൽ; ദേഹത്ത് പരുക്ക്
ബത്തേരി ∙ വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്‍റെ മകൾ അക്ഷര (19) ആണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. അക്ഷരയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.