23 March 2023 Thursday

ഒറ്റപ്പാലത്ത് വിവാഹമോചന നടപടിക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു; മുൻ ഭർത്താവ് കസ്റ്റഡിയിൽ

ckmnews


   

ഒറ്റപ്പാലം (പാലക്കാട്)∙ വിവാഹമോചന കേസിന്റെ നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുൻ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം.


കൈകളിൽ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.