26 April 2024 Friday

ചായയിൽ മധുരം കുറഞ്ഞതിന്റെ പേരിൽ വാക്പോര്; താനൂരിൽ ഹോട്ടലുടമയ്ക്ക് കുത്തേറ്റു താനൂരിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു

ckmnews

ചായയിൽ മധുരം കുറഞ്ഞതിന്റെ പേരിൽ വാക്പോര്; താനൂരിൽ ഹോട്ടലുടമയ്ക്ക് കുത്തേറ്റു

താനൂരിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു

താനൂർ ∙ ഹോട്ടലിലെ ചായയിൽ മധുരം കുറഞ്ഞത് സംബന്ധിച്ച വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. അടിവയറിന് കുത്തേറ്റ് സാരമായി പരുക്കേറ്റ ടിഎ റസ്റ്ററന്റ് ഉടമ തോട്ടിൽ മനാഫിനെ കോഴിക്കോട് മെഡി.കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. പ്രതി ടി.കെ.സുബൈറിനെ പൊലീസ് പിടികൂടി.ഉച്ചവരെ താനൂരിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു.


ഇന്നു രാവിലെ 5.30ന് താനൂർ വാഴക്കത്തെരുവിലാണ് സംഭവം. ചായ കുടിക്കാനെത്തിയ സുബൈർ, ചായയിൽ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി വഴക്കുണ്ടാക്കി. അതിനുശേഷം ഹോട്ടലിൽനിന്ന് മടങ്ങിയ ഇയാൾ കത്തിയുമായി തിരിച്ചെത്തി മനാഫിനെ ആക്രമിക്കുകയായിരുന്നു. മനാഫിനു ഒന്നിലധികം കുത്തേറ്റിട്ടുണ്ട്.



ആദ്യ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനാഫിനെ, പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെനിന്നു പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.