27 April 2024 Saturday

സമയം നീട്ടിയിട്ടില്ല ‘ബാറുകൾ പുലർച്ചെ അഞ്ചുവരെ തുറക്കില്ല’ ; വ്യാജപ്രചാരണമെന്ന് എക്‌സൈസ്

ckmnews

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എക്‌സൈസ്. ബാറുകളുടെ സമയക്രമത്തിൽ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പരാതികൾ അറിയിക്കാൻ 9447178000, 9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം