26 April 2024 Friday

പൂട്ടിയ ക്ലബ് വിട്ടു; ഇനി എടികെ മോഹൻ ബഗാനിൽ കളിക്കുമെന്ന് റിപ്പോർട്ട്

ckmnews

കേരള ബ്ലാസ്റ്റേഴ്സിൻ്റെ യുവതാരം പൂട്ടിയ  ക്ലബ് വിട്ടു. ഒഡീഷ എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഇതിനു കാരണം താരം ക്ലബ് വിട്ടതാണെന്ന് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് മത്സരത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. ഏത് ക്ലബിലേക്കാണ്  പൂട്ടിയ     കൂടുമാറിയതെന്ന് ഇവാൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, താരം എടികെ മോഹൻ ബഗാനിലേക്കാണ് പോവുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ

അവസാനത്തെ രണ്ട് മത്സരങ്ങളിലും പൂട്ടിയ ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നില്ല. 24കാരനായ താരം 2020ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 36 തവണ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ താരം ഒരു ഗോൾ നേടിയിട്ടുണ്ട്.