26 April 2024 Friday

പൊലീസെന്ന് പരിചയപ്പെടുത്തി യുവതിയെ കടന്നു പിടിച്ചതായി പരാതി

ckmnews

പത്തനംതിട്ട: പന്തളത്ത് പൊലീസാണെന്ന് പരിചയപ്പെടുത്തി യുവതിയെ കടന്നു പിടിച്ചു. പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമാണ് സംഭവം. കാക്കി പാന്റ് ധരിച്ചു വന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

നടന്നുപോകുന്നതിനിടെ വഴിയിൽ വച്ച് യുവാവ് പൊലീസാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും തുടർന്ന് അപമാനിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പന്തളം പോലീസ് അന്വേഷണം ആരംഭിച്ചു,യുവാവിനെ കണ്ടെത്താനായി സമീപ പ്രദേശത്തെ സിസിടിസവി ദ‌ൃശ്യങ്ങൾ അന്വേഷിച്ചുവരുകയാണ്.