26 April 2024 Friday

ബഫർസോൺ ഭൂപടം പരിശോധിക്കാൻ വൻ തിരക്ക്; പണിമുടക്കിയ സർക്കാർ വെബ്‌സൈറ്റ് തിരിച്ചെത്തി

ckmnews

തിരുവനന്തപുരം : ബഫർസോൺ ഭൂപടം പരിശോധിക്കാൻ വൻ തിരക്ക്. പണിമുടക്കിയ സർക്കാർ വെബ്‌സൈറ്റ് തിരിച്ചെത്തി, ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സർക്കാർ വെബ്‌സൈറ്റ് പണിമുടക്കിയത്.https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല.പി ആർ ഡി യുടേതടക്കം മറ്റ് സൈറ്റുകൾ പണിമുടക്കി. കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്.സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവർത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.


2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.