27 April 2024 Saturday

പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അപകടം; പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു

ckmnews

കോഴിക്കോട്: പിതാവിനൊപ്പം  സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ൽ  പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഷഹ്‌മ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മരിച്ചത്