26 April 2024 Friday

തുടർച്ചയായ നാലാം ദിവസവും ആയിരം കടന്ന് മരണസംഖ്യ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും വൻ വർധനവ്

ckmnews

തുടർച്ചയായ നാലാം ദിവസവും ആയിരം കടന്ന് മരണസംഖ്യ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും വൻ വർധനവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,021 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ നാലാം ദിനമാണ് ആയിരം കടന്ന് മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,550 ആയി. മരണങ്ങൾ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവാണെന്നതാണ് ആശ്വാസം പകരുന്നത്. രോഗികളുടെ എണ്ണം വച്ച് താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ 1.81% കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്. ആരോഗ്യ-കുടും‌ബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം 76,472 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിയഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 34,63,972 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നുണ്ട്. 26,48,998 പേരാണ് ഇതുവരെ രോഗ‌മുക്തി നേടിയത്. 7,52,424 പേരാണ് നിലവില്‍ ചികിത്സയിൽ തുടരുന്നത്.



You may also like:

11 ദിവസം നീണ്ട പൂജ; പുരോഹിതർക്ക് ദക്ഷിണയായി നൽകിയത് വ്യാജനോട്ടുകൾ: സ്ത്രീ അറസ്റ്റിൽ [NEWS]

കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS]

Shocking | തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]


ആഗസ്റ്റ് ഏഴിനാണ് രാജ്യത്തെ കോവിഡ് കണക്കുകൾ ഇരുപത് ലക്ഷം കടന്നത്. ആഗസ്റ്റ് 23 ൽ എത്തിയപ്പോഴേക്കും മുപ്പതു ലക്ഷവും കടന്നു. പരിശോധനകളുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകൾ അനുസരിച്ച് നാല് കോടിയിലധികം ആളുകളാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയരായത്. കഴിഞ്ഞ ദിവസം മാത്രം 9,28,761 പേരിലാണ് പരിശോധന നടത്തിയത്.