26 April 2024 Friday

കൊപ്പം ആമയൂരില്‍ വീടിന് തീപിടിച്ചു

ckmnews



കൊപ്പം : ആമയൂരില്‍ വീടിന് തീപിടിച്ചു.  കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയൽവാസികൾ വീടിന് തീ പിടിച്ചതായി കണ്ടത്.വീടിന്റെ മേൽക്കൂരയുൾപ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തിൽ കത്തി നശിച്ചു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല.പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.