26 April 2024 Friday

സംസ്ഥാനത്തെ സ്കൂൾ ബസുകളുടെയും സ്വകാര്യബസുകളുടെയും വാഹന നികുതി പുർണ്ണമായും ഒഴിവാക്കി

ckmnews

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ ബസുകളുടെയും സ്വകാര്യബസുകളുടെയും വാഹന നികുതി പുർണ്ണമായും ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്കും, ജൂലായ് മുതലുള്ള മൂന്ന് മാസത്തേതും എന്ന രീതിയിൽ ആകെ ആറുമാസത്തെ നികുതിയാണ് ഒഴിവാക്കിയത്. ടൂറിസ്റ്റ് ബസ്സുകൾക്കും നികുതിയിളവ് ബാധകമാണ്.

സർക്കാരിന് ഈ തീരുമാനം മൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന് ഗതാഗത മന്ത്രി തുറന്ന് പറഞ്ഞു. 44 കോടിയുടെ രൂപയുടെ വരുമാനമാണ് തീരുമാനത്തിലൂടെ നഷ്ട്മാകുന്നതെന്ന് മന്ത്രി പറഞ്ഞു.  

ബസ് ഉടമകൾ അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് സർക്കാറുമായി സഹകരിക്കണമെന്ന് പറഞ്ഞ ഗതാഗത മന്ത്രി ഇത്രയും സഹായങ്ങൾ ചെയ്തിട്ടും സർവ്വീസ് നടത്താൻ തയ്യാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും നൽകി.