26 April 2024 Friday

അട്ടപ്പാടി ആശുപത്രിയിൽ ആദിവാസി യുവതിക്ക് നേരെ പീഡന ശ്രമം

ckmnews

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. താവളം സ്വദേശിയായ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ നിരീക്ഷണമുറിയിൽവെച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെയാണ് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ചന്ദ്രൻ ആശുപത്രിയിൽ എത്തിയത്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇയാളെ ആശുപത്രിയിലെ നിരീക്ഷണമുറിയിലേക്ക് മാറ്റി. തുടർന്നാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ ബഹളംകേട്ടെത്തിയ ആശുപത്രി അധികൃതർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.