26 April 2024 Friday

‘മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല’; മൊഴി നല്‍കി

ckmnews

തിരുവനന്തപുരം :തിരുവനന്തപുരം മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി.ആര്‍.അനില്‍. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ഡി.ആര്‍.അനില്‍ മൊഴി നല്‍കി. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ വിജിലന്‍സ് ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിച്ചേക്കും.


കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷന് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. കത്തിന്റെ അസൽ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം തുടരാൻ ആകു എന്ന നിലപാടിലുറച്ചാണ് ക്രൈം ബ്രാഞ്ച്. റിപ്പോർട്ട് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറും. കത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ആവർത്തിച്ച് സിപിഐഎമ്മും രംഗത്തെത്തി.