26 April 2024 Friday

ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം:അറസ്റ്റ്

ckmnews

ഒറ്റപ്പാലം : ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി.


പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബി​കയാണ് കള്ളനെ ആദ്യം കണ്ടത്. തുടർന്ന് ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ച് കള്ളനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ കരുതിയിരുന്ന മഴു ഉപയോ​ഗിച്ച് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അതിമാരകമായ രീതിയിലായിരുന്നു ഇരുവരേയും ബാലൻ ആക്രമിച്ച്. തുടർന്ന് രക്ഷപ്പെട്ട ബാലനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.