26 April 2024 Friday

വീടിന്റെ ദോഷം മാറാന്‍ സ്വര്‍ണം കൊണ്ടാരു രൂപം ഉണ്ടാക്കണം തട്ടിയത് 21 പവന്‍, രണ്ടുപേര്‍ അറസ്റ്റില്‍.

ckmnews

ഏറ്റുമാനൂര്‍: വീടിന്റെ ദോഷം മാറ്റാനെന്ന പേരില്‍ സ്ത്രീയെ കബളിപ്പിച്ച് 21 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്ന കേസില്‍ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തത്.

കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ചുവന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകളില്‍ വില്‍ക്കുന്ന പണിയാണ് ചെയ്തിരുന്നത് .


ഇതിനിടയില്‍, അതിരമ്പുഴയിലുള്ള സ്ത്രീയോട് വീടിന് ദോഷമുണ്ടെന്നും അത് മാറണമെങ്കില്‍ സ്വര്‍ണംകൊണ്ട് രൂപം ഉണ്ടാക്കണമെന്നും പറഞ്ഞു. ഇതിനായി, സ്ത്രീയുടെ പക്കല്‍നിന്നും പലപ്പോഴായി സ്വര്‍ണം

കൈക്കലാക്കുകയായിരുന്നു . സ്ത്രീക്ക് സംശയംതോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി . തുടര്‍ന്ന് , ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഇരുവരേയും പിടികൂടുകയായിരുന്നു.