10 May 2024 Friday

വളാഞ്ചേരി വട്ടപ്പാറയിൽ വാഹനം ഇടിച്ച് യുവതി മരിച്ചു; അപകടം വരുത്തിയ വാഹനം നിർത്താതെ പോയി..

ckmnews

വളാഞ്ചേരി: വട്ടപ്പാറയിൽ വാഹനം ഇടിച്ച് യുവതി മരിച്ചു. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത് . ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം നടന്നത്.അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി.