26 April 2024 Friday

ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം; വി.ഡി സതീശൻ

ckmnews

കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മീഡിയ വൺ , കൈരളി മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് വി ഡി സതീശൻ . മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്.


ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.