26 April 2024 Friday

മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

ckmnews

മലപ്പുറം കോട്ടക്കലിൽ  അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍


മലപ്പുറം: കോട്ടയ്ക്കലിൽ അമ്മയും രണ്ട് പെൺമക്കളും തൂങ്ങിമരിച്ച നിലയിൽ. ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. സഫ്‍വയുടെ ഭർത്താവാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.