27 April 2024 Saturday

രണ്ടാം ഭാര്യയും ജീവനൊടുക്കി; ഗാർഹിക പീഡനത്തിന് ഭര്‍ത്താവ് അറസ്റ്റില്‍

ckmnews



വാഗമണ്‍: ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 12- നാണ് ശരത്തിന്റ വീട്ടില്‍ ഭാര്യ രമ്യ(ശരണ്യ-20)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്തിനെ വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വാഗമണ്‍: ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 12- നാണ് ശരത്തിന്റ വീട്ടില്‍ ഭാര്യ രമ്യ(ശരണ്യ-20)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്തിനെ വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു വര്‍ഷം മുന്‍പാണ് ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ രണ്ടാം വിവാഹമാണിത്. ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കിയിരുന്നു. മരിച്ച രമ്യ വാഗമണ്‍ പാറക്കെട്ട് സ്വദേശിനിയാണ്. ശരത്തിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.