26 April 2024 Friday

കേരളപ്പിറവി ദിനം:ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് അറുപത്തിയാറ് വർഷം

ckmnews

കേരളപ്പിറവി ദിനം:ഐക്യകേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് അറുപത്തിയാറ് വർഷം


ഇന്ന് അറുപ്പത്തിയാറാം കേരളപ്പിറവി ദിനം. ഐക്യ കേരളം രൂപംകൊണ്ടിട്ട് ഇന്നേക്ക് അറുപത്തിയാറ് വർഷം പിന്നിടുന്നു. സംസ്ഥാനത്ത് എങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലത്തില്‍ വരെ കേരളപ്പിറവി ദിനം വിപുലമായ രീതിയില്‍ ആഘോഷിക്കും. ദില്ലിയില്‍ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള ഹൗസും ചേർന്നാണ് ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.


കേരളത്തിന്റെ വികസനത്തില്‍ നിർണ്ണായകമായേക്കുമെന്ന് കരുതുന്ന ഡിജിറ്റൽ റീസർവേക്കും കേരളപ്പിറവി ദിനമായ ചൊവ്വാഴ്‌ച തുടക്കമായി