26 April 2024 Friday

സഹോദരിയുടെ മകളെ പീഡിപ്പിച്ചു, അമ്മാമന് 48 വർഷത്തെ തടവ് ശിക്ഷ;

ckmnews

ഇടുക്കി: ഇടുക്കിയിൽ സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വിവിധ വകുപ്പുകളിൽ 48 വർഷം തടവിന് ശിക്ഷിച്ച് കോടതി. ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷത്തിന് ശേഷം ജയിൽ മോചിതനാകാം. ആനച്ചാ‌ൽ സ്വദേശിയോട്  നാൽപ്പതിനായിരം രൂപ പിഴയൊടുക്കാനും നി‍ർദേശിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പലതവണ പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിച്ചായിരുന്നു പീഡനം. 2021ൽ നടത്തിയ കൗൺസിലിംഗിൽ കുട്ടി വിവരം പുറത്തു പറഞ്ഞതോടെ വെള്ളത്തൂവൽ പൊലീസാണ് കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പുനരധിവാസത്തിന് 90,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോരിട്ടിയോടും നിർദ്ദേശിച്ചു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ഹാജരായി.