26 April 2024 Friday

ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭം, കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്

ckmnews

കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.


നിരപരാധികളായ നിരവധിപേർക്കെതിരെ കേസെടുത്ത സാഹചര്യമാണുള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങളിൽ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിച്ച സർക്കാരിന് നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.