26 April 2024 Friday

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; പവന് 37,680

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന്  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില  37680 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 3895  രൂപയാണ്. 


വെള്ളിയുടെ വിലയും ഉയർന്നു.  ഒരു ഗ്രാം സാധരണ വെള്ളിക്ക് ഒരു രൂപ ഉയർന്നു.  ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 64 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.