26 April 2024 Friday

മലപ്പുറം മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി; 65കാരന് ദാരുണാന്ത്യം..

ckmnews

 


മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നിൽ ഭാര്യ ഭർത്താവിനെ കുത്തികൊന്നു. മേലാക്കം  നാരങ്ങാ തൊടി കുഞ്ഞി മുഹമ്മദ്( 65) നെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. നഫീസയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.


ബഹളം കേട്ട് എത്തിയ അയൽവാസികൾ എത്തിയ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെട്ടു.