27 April 2024 Saturday

ലോകഫുട്ബോളിന്റെ നെറുകയിൽ കരിം ബെൻസെമ

ckmnews

കഴിഞ്ഞ കുറേക്കാലമായി മെസി, റൊണാൾഡോ ദ്വയത്തിൽ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു ഫുട്ബോൾ ലോകം. എന്നാൽ ഇന്ന് കരിം ബെൻസെമയെന്ന മുപ്പത്തിനാലുകാരൻ അവരെ പിന്തള്ളി, ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. റയൽമാഡ്രിഡ് ജഴ്സിയിൽ ബെൻസെമ മിന്നിത്തിളങ്ങിയ സീസണാണ് കടന്നുപോയത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ടോപ് സ്കോറ‍ർ. അങ്ങനെ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം എല്ലാവരും പ്രതീക്ഷിച്ചതുപോലെ കരീം ബെൻസെമയ്ക്ക് തന്നെ ലഭിച്ചു.


എതിരാളികളെ ബഹുദൂരം പിന്നിലാക്കി യൂറോപ്പിലെ മികച്ച താരമെന്ന നേട്ടവും ബെൻസെമ സ്വന്തമാക്കിയിരുന്നു .2019ൽ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്ട്രൈക്ക‍ർമാരെ തെരഞ്ഞെടുത്തപ്പോൾ തൊണ്ണൂറ്റി മൂന്നാം സ്ഥാനത്തായിരുന്നു താരം. എന്നാൽ ഇന്ന് ലോക ഫുട്ബോളിൽ പകരം വയ്ക്കാൻ ആളില്ലാത്ത സ്ട്രൈക്ക‍ർ ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം. കരിം ബെൻസെമ.