26 April 2024 Friday

മാസ്ക് നിർബന്ധം:ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു

ckmnews

മാസ്ക് നിർബന്ധം:ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു


തിരുവനന്തപുരം ∙ മാസ്ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെ വ്യവസ്ഥകൾ അടങ്ങുന്ന കേരള പകർച്ചവ്യാധി നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു.

കഴിഞ്ഞ ദിവസം ക്വോറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആവശ്യപ്പെട്ടെങ്കിലും കേരള സർവകലാശാലാ വൈസ് ചാൻസലർ മറുപടി നൽകിയിട്ടില്ല. വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കാനുള്ള സുപ്രധാന യോഗത്തിന് എത്തിയവരുടെ വിശദാംശങ്ങൾ നൽകാനാണ് ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടത്. ഗവർണറുടെ നോമിനികൾ യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ അവരെ പിൻവലിക്കുന്നത് രാജ്ഭവന്റെ പരിഗണനയിലാണ്.